Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാന വ്യാപക പരിശോധനയിൽ അറസ്റ്റ് 10,000 കടന്നു; എടുത്തത് 9,839 കേസുകൾ

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാന വ്യാപക പരിശോധനയിൽ അറസ്റ്റ് 10,000 കടന്നു; എടുത്തത് 9,839 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,613 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത 31 കേസുകളിലായി 32 പേർ കൂടി പിടിയിലായതോടെ, പദ്ധതിയുടെ ഭാഗമായി ഇതുവരെ എടുത്ത കേസുകളുടെ ആകെ എണ്ണം 9,839 ആയി. പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 21.36 കിലോഗ്രാം (21,362.731 ഗ്രാം) എം.ഡി.എം.എ, 1,110.696 കിലോഗ്രാം കഞ്ചാവ്, 523.827 ഗ്രാം ഹെറോയിൻ എന്നിവ പരിശോധനകളിൽ പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് എട്ട് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട്  പ്രകാരം 21 കേസുകളും കോട്പ  പ്രകാരം 21 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 3.332 ഗ്രാം എം.ഡി.എം.എയും 10.590 കി.ഗ്രാം കഞ്ചാവും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. റെയ്ഡുകൾക്ക് പുറമേ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പോലീസ് ശക്തമാക്കിയിട്ടുണ്ട്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,645 പരിപാടികളും 9,388 ജനറൽ ബോധവൽക്കരണ ക്ലാസുകളും 604 കൗൺസിലിംഗുകളും ഇതുവരെ സംഘടിപ്പിച്ചു.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.  


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in