Logo
Sun, Jun 14, 2026 • 04:57 AM
LIVE TV
Watch

No business videos available

No Middle East videos available

OPERATION SINDOOR| ഓപ്പറേഷന്‍ സിന്ദൂര്‍: കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗം ഇന്ന് ചേരും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read Updated: June 13, 2026
SHARE:
SAVE: Login to save

OPERATION SINDOOR| ഓപ്പറേഷന്‍ സിന്ദൂര്‍: കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗം ഇന്ന് ചേരും
ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗം ഇന്ന് ചേരും. ഇന്ത്യയുടെ നിര്‍ണായക സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോഗം ചേരുന്നത്. മെയ് 7 ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍, പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ആസൂത്രിതമായ ആക്രമണമായിരുന്നു. ഇന്ത്യന്‍ സായുധ സേന കൃത്യതയോടെയാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ ഉള്‍പ്പടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിനു പുറമേ, പ്രധാന സര്‍ക്കാര്‍ സംരംഭങ്ങളും അവയുടെ നടപ്പാക്കലും യോഗം വിലയിരുത്തും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10