കുവൈത്തില്‍ 151 പേര്‍ക്ക് രോഗം : ഒരു മരണം ; ആകെ രോഗികള്‍ 2399 , ഇന്ത്യക്കാര്‍ 1312 ആയി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 23, 2020
1 min read
•
Updated: June 03, 2026
കുവൈത്ത് : കുവൈത്തില്‍ കൊവിഡ് മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു . 41 വയസുള്ള കുവൈറ്റ് പൗരനാണ് ആണ് മരിച്ചത്. ഇതോടെ മരിച്ചരുടെ എണ്ണം 14 ആയി. ഇന്ന് 151 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 2399 ആയി കൂടി. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1312 ആയി. പുതിയതായി 55 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 498 ആയി. 1887 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10