Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വർണ്ണാഭമായ ഘോഷയാത്രയോടെ ഓണാഘോഷത്തിന് കൊടിയിറക്കം; ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു, അനന്തപുരിയിൽ ജനസഞ്ചയം

വർണ്ണാഭമായ ഘോഷയാത്രയോടെ ഓണാഘോഷത്തിന് കൊടിയിറക്കം; ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു, അനന്തപുരിയിൽ ജനസഞ്ചയം

തിരുവനന്തപുരം: അനന്തപുരിക്ക് ഉത്സവലഹരി പകർന്ന ടൂറിസം വകുപ്പിന്റെ സംസ്ഥാനതല ഓണാഘോഷങ്ങൾക്ക് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ കൊടിയിറക്കം. ഓഗസ്റ്റ് 23-ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങൾക്കാണ് തലസ്ഥാന നഗരിയിൽ കൊടിയിറങ്ങുന്നത്. ഘോഷയാത്ര കാണാനായി ആയിരക്കണക്കിന് ആളുകളാണ് കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള നഗരവീഥികളിൽ തടിച്ചുകൂടിയത്.

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ഘോഷയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി വി.ഡി സതീശന്‍, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത മന്ത്രി സി പി ജോൺ, പട്ടിക ജാതി വകുപ്പ് ക്ഷേമ മന്ത്രി കെ എ തുളസി, ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ ഗാനത്തിനും വന്ദേമാതരത്തിനും ഒപ്പമാണ് ചടങ്ങുകൾ ആരംഭിച്ചത്. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന കലാരൂപങ്ങളും വിവിധ വകുപ്പുകളുടെ നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

ഓണാഘോഷ വാരത്തിന്റെ ഭാഗമായി കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന ദീപാലങ്കാരങ്ങൾ കാണാനും വലിയ ജനത്തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലനുഭവപ്പെട്ടത്. ഘോഷയാത്ര കാണാനായി കേരളത്തിനകത്തും പുറത്തുമുള്ള  ആയിരങ്ങളാണ് തലസ്ഥാനനഗരിയിലേക്ക് ഒഴുകിയെത്തിയത്.



Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in