Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഒളിമ്പ്യന്‍ ഒ.ചന്ദ്രശേഖരനോടുള്ള അനാദരവ് ; പരാതി നല്‍കുമെന്ന് വി.ഡി സതീശന്‍

ഒളിമ്പ്യന്‍ ഒ.ചന്ദ്രശേഖരനോടുള്ള അനാദരവ് ; പരാതി നല്‍കുമെന്ന് വി.ഡി സതീശന്‍
കൊച്ചി: അന്തരിച്ച ഒളിമ്പ്യന്‍ ഒ.ചന്ദ്രശേഖരന് അര്‍ഹിക്കുന്ന തരത്തിലുള്ള വിടവാങ്ങല്‍ ആദരവ് നല്‍കാത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഔദ്യോഗിക ബഹുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യം ടി. ജെ വിനോദ് എംഎല്‍എ ജില്ലാഭരണകൂടത്തിന്‍റെയും സര്‍ക്കാരിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സര്‍ക്കാര്‍ അത് തിരിഞ്ഞുനോക്കിയില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിര്യാണത്തില്‍ അനുശോചിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും കലൂര്‍ എസ്ആര്‍എം റോഡിലുള്ള ചന്ദ്രശേഖരന്‍റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുട്‌ബോളില്‍ ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിച്ച അപൂര്‍വം മലയാളി താരങ്ങളിലൊരാളാണ് ഒ.ചന്ദ്രശേഖരന്‍. സന്തോഷ് ട്രോഫിയില്‍ ആദ്യമായി മുത്തമിട്ട മലയാളി താരം കൂടിയായിരുന്നു അദ്ദേഹം. അങ്ങനെ പലകാരണങ്ങളാല്‍ പ്രാധാന്യമുള്ള, കായിക പ്രേമികള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും ഒരിക്കലും വിസ്മരിക്കാനാവാത്ത പേരാണ് ചന്ദ്രശേഖരന്‍റേത്. എന്നിട്ടും അദ്ദേഹത്തിന് അര്‍ഹിക്കുന്ന രീതിയിലുള്ള ആദരവ് കിട്ടാത്തതില്‍ കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. അര്‍ഹിക്കുന്നൊരാള്‍ക്കും ഇനി ഇത്തരത്തിലുള്ള അവഗണന ഉണ്ടാവരുത്. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന് പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ചന്ദ്രശേഖരന്‍റെ വസതിയിലെത്തിയ പ്രതിപക്ഷ നേതാവ് ഏറെനേരം കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്.

Related articles

See all
Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in