Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കയ്യാങ്കളിക്കേസ് ഇന്ന് കോടതിയില്‍ ; വിടുതല്‍ ഹര്‍ജികളും തടസ ഹര്‍ജിയും പരിഗണിക്കും

കയ്യാങ്കളിക്കേസ് ഇന്ന് കോടതിയില്‍ ; വിടുതല്‍ ഹര്‍ജികളും തടസ ഹര്‍ജിയും പരിഗണിക്കും
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. കേസില്‍ പ്രതികളായ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുളള എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയിട്ടുള്ള വിടുതല്‍ ഹര്‍ജികളും രമേശ് ചെന്നിത്തല സമർപ്പിച്ച തടസ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസ് സിജെഎം കോടതിയിലെത്തിയതോടെ പ്രതികളായ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. കേസ് തള്ളരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. മന്ത്രി വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുളള മറയല്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ തീരുമാനം.

Related articles

See all
Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Popular News

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ,മത്സ്യബന്ധനത്...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Save your stories

Sign in