Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

നിസാര്‍ തളങ്കര യുഎഇ കെ എം സി സി-യുടെ ജനറല്‍ സെക്രട്ടറി

നിസാര്‍ തളങ്കര യുഎഇ  കെ എം സി സി-യുടെ  ജനറല്‍ സെക്രട്ടറി
ദുബായ്  : കേരള മുസ്‌ളീം കള്‍ച്ചറല്‍ സെന്‍റര്‍ ( കെഎംസിസി ) യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിസാര്‍ തളങ്കര നിയമിതനായി. യുഎഇ കെഎംസിസി കേന്ദ്ര ജനറല്‍ സെക്രട്ടറിയായിരുന്ന ഇബ്രാഹിം എളേറ്റില്‍ ദുബായ്   കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി നിയമിതനായി കേന്ദ്ര ജന.സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണിത്. സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വ തീരുമാന പ്രകാരമാണ് നിസാര്‍ തളങ്കര കേന്ദ്ര ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. നിലവില്‍ യുഎഇ കെഎംസിസി വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി സേവനമനുഷ്ഠിക്കുന്ന നിസാര്‍, രണ്ടു തവണ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരിക്കുന്ന വിശാല ജനകീയ മുന്നണിയുടെ ചെയര്‍മാനാണ്. കോളജ് അലൂംനികളുടെ കോണ്‍ഫെഡറേഷനായ 'അക്കാഫ്' മുന്‍ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള നിസാര്‍, കാസര്‍കോട് ഗവ.കോളജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥി ജീവിതം മുതല്‍ എം എസ് എഫ് മുന്നണി പ്രവര്‍ത്തകനായിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വവും കേരളത്തിലെ അറിയപ്പെടുന്ന എസ്ടിയു നേതാവുമായിരുന്ന മര്‍ഹൂം തളങ്കര മജീദ് സാഹിബിന്റെ മൂത്ത പുത്രനാണ്. യുഎഇ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ അറിയപ്പെടുന്ന സാമൂഹിക-സാംസ്‌കാരിക സാന്നിധ്യം കൂടിയാണ് നിസാര്‍ തളങ്കര.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in