Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിപ : സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കാം ; ആരോഗ്യമന്ത്രി

നിപ : സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കാം ; ആരോഗ്യമന്ത്രി
  കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ പെടുത്തിയ 20 പേർ ഉൾപ്പെടെ 188 പേരുണ്ടെന്നും കണക്ക് ഇനിയും ഉയർന്നേക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും അവർ പറഞ്ഞു. രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോ​ഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിൽസയിലാണ്. ഇവരുടെ നില ​ഗുരുതരമല്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു. നിപ ചികിൽസയിലും പ്രതിരോധത്തിലും ആരോ​ഗ്യ പ്രവർത്തകർക്ക് പരിശീലനം ഇന്ന് മുതൽ തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയുടെ മറ്റ് ചികിൽസകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോ​ഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in