Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ആന്റിവെനം; ഗവേഷകരുടെ നിർണായക നേട്ടം

എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ആന്റിവെനം; ഗവേഷകരുടെ നിർണായക നേട്ടം

ന്യൂഡൽഹി: വിവിധ ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ ആന്റിവെനം വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹകരണത്തോടെയാണ് ആന്റിവെനം വികസിപ്പിച്ചത്.

നിലവിൽ എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷത്തിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ആന്റിവെനം ലഭ്യമല്ല. ഈ പരിമിതി മറികടക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ആന്റിവെനം വികസിപ്പിച്ചിരിക്കുന്നത്.

സ്പെക്ടക്ല്ഡ് കോബ്ര, മോണോക്ല്ഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ പ്രധാന മൂർഖൻ ഇനങ്ങളുടെ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആന്റിവെനത്തിന് ശേഷിയുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. എലികളിൽ നടത്തിയ മൂന്ന് ഘട്ട പരീക്ഷണങ്ങളിലും ആന്റിവെനം വിജയകരമായ ഫലം കാണിച്ചു.

ഇന്ത്യയിൽ നിലവിൽ ഏകദേശം 310 ഇനം പാമ്പുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 60 ഇനങ്ങൾ മാരകവിഷമുള്ളവയാണ്. വിവിധ പാമ്പിനങ്ങളുടെ വിഷത്തിനെതിരെ കൂടുതൽ ഫലപ്രദമായ ചികിത്സ വികസിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പായാണ് പുതിയ കണ്ടെത്തലിനെ വിലയിരുത്തുന്നത്.



Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Save your stories

Sign in