Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലപ്പുറത്ത് വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി

മലപ്പുറത്ത് വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി


മലപ്പുറം: ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിലെ നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം മാത്രം മലപ്പുറം ജില്ലയിൽ ഷിഗല്ല ബാധിച്ചവരുടെ ആകെ എണ്ണം 12 ആയി ഉയർന്നു.

നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. നേരത്തെ ജില്ലയിലെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം തുടങ്ങിയ പ്രദേശങ്ങളിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അങ്ങാടിപ്പുറത്തും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. അങ്ങാടിപ്പുറം മേഖലയിലെ വിവിധ ജലസ്രോതസ്സുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Related articles

See all
Popular News

മരുന്നുകൾ ഫലിക്കാതെ മരിക്കുന്നത് വർഷം 10 ലക്ഷത്തോളം ഇന്ത്യക്കാർ; ആന്റിബയോട്ടിക് ഉപയോഗത്തിൽ...

Popular News

വിപണിയിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനി സാന്നിധ്യം; സ്ഥിരീകരണവുമായി കൃഷിവകുപ്പ്

Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

Popular News

ജിമ്മോ ചെലവേറിയ ഡയറ്റോ വേണ്ട; ചെറിയ ശീലങ്ങളിലൂടെ 2 വർഷം കൊണ്ട് 52-കാരൻ കുറച്ചത് 65 കിലോ ഭാ...

Save your stories

Sign in