Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച 'അത്ഭുത പച്ച വീട്'; മരണം തൊട്ടുമുന്നിൽ കണ്ട നിമിഷങ്ങൾ ഓർത്ത് ഉടമസ്ഥന്‍ പ്രകാശ്

നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച 'അത്ഭുത പച്ച വീട്'; മരണം തൊട്ടുമുന്നിൽ കണ്ട നിമിഷങ്ങൾ ഓർത്ത് ഉടമസ്ഥന്‍ പ്രകാശ്

കാഠ്മണ്ഡു: നേപ്പാളിലെ നുവാക്കോട്ട് ജില്ലയിൽ ത്രിശൂലി നദിയിലുണ്ടായ വിനാശകരമായ പ്രളയത്തിൽ ചുറ്റുമുള്ള കെട്ടിടങ്ങളും വാഹനങ്ങളും ഒലിച്ചുപോയപ്പോഴും, തകരാതെ ഉറച്ചുനിന്ന നാലുനില വീടിന്റെ അതിജീവനം അത്ഭുതമാകുന്നു. മരണത്തെ മുഖാമുഖം കണ്ട ഭീതിജനകമായ നിമിഷങ്ങളും രക്ഷാപ്രവർത്തനവും ഓർത്തെടുക്കുകയാണ് വീടുടമ പ്രകാശും കുടുംബവും. പെട്ടെന്നാണ് നദിയിൽ വെള്ളമുയർന്നത്. ഉടൻ തന്നെ കടയിലുണ്ടായിരുന്ന പ്രകാശ് വീട്ടിലേക്ക് ഓടിയെത്തി കുടുംബാംഗങ്ങളോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വെള്ളം ഇരച്ചെത്തി. പുറത്ത് നിർത്തിയിട്ടിരുന്ന വാഹനം പ്രളയജലത്തിൽ തലകീഴായി മറിഞ്ഞു. തുടർന്ന് പ്രകാശ് കുടുംബത്തിലെ അഞ്ചുപേരെയും കൂട്ടി വീടിന്റെ നാലാം നിലയിലേക്ക് ഓടിക്കയറി. നാലാം നിലയിലേക്കും വെള്ളം കയറിയതോടെ എല്ലാവരും ടെറസിലേക്ക് മാറുകയായിരുന്നു. ആ സമയത്ത് മകൻ സ്കൂളിലായിരുന്നതിന്റെ ആശങ്കയും കുടുംബത്തിനുണ്ടായിരുന്നു.

ചുറ്റുമുള്ള പുതിയ കെട്ടിടങ്ങൾ തകർന്നു വീണിട്ടും 40 വർഷം പഴക്കമുള്ള ഈ പച്ച വീട് അതിജീവിച്ചത് ഇതിന്റെ ശക്തമായ നിർമ്മാണ രീതി കാരണമാണെന്ന് പ്രകാശ് പറയുന്നു. ഉയർന്ന ഗുണനിലവാരമുള്ള സിമന്റും മണ്ണും ഉപയോഗിച്ചാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഈ വീട് പണിതത്. നദിയുടെ സാമീപ്യം കണക്കിലെടുത്ത്, മൂന്ന് പാളികളിലായി റോഡ് മെറ്റീരിയലുകൾ നൽകി അടിത്തറ വളരെ ശക്തമായാണ് നിർമ്മിച്ചിരുന്നത്. താഴത്തെ നിലയിലെ ഗോഡൗണിലുണ്ടായിരുന്ന സാധനങ്ങളും വാഹനങ്ങളും ഒലിച്ചുപോയെങ്കിലും വീടിന്റെ ഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചില്ല. ഒന്നര മണിക്കൂറോളം പ്രളയഭീതിയിൽ കഴിഞ്ഞ കുടുംബത്തെ, അടുത്തുള്ള കെട്ടിടത്തിലേക്ക് പൈപ്പും കയറും ബന്ധിപ്പിച്ച് നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. സ്കൂളിലായിരുന്ന മകനും സുരക്ഷിതനാണെന്ന് പിന്നീട് ഉറപ്പാക്കി.


Related articles

See all
Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

'എട്ട് യുദ്ധങ്ങൾ പരിഹരിച്ച എനിക്ക് നോബൽ നൽകിയില്ലെങ്കിൽ അത് കമ്മറ്റിയുടെ കളങ്കം'; പുരസ്കാര...

Save your stories

Sign in