Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പീസ് ബോണ്ടില്‍ ഒപ്പിടില്ല, പ്രതിഷേധിക്കാനുള്ള അവകാശത്തെ കവരുന്നതാണ് പീസ് ബോണ്ട്'; പോലീസ് നടപടിക്കെതിരെ നേഹ ബോറ

'പീസ് ബോണ്ടില്‍ ഒപ്പിടില്ല, പ്രതിഷേധിക്കാനുള്ള അവകാശത്തെ കവരുന്നതാണ് പീസ് ബോണ്ട്'; പോലീസ് നടപടിക്കെതിരെ നേഹ ബോറ

ഡല്‍ഹി: എസ്.ഐ.ആറിനെതിരായ സമരങ്ങളിൽ പങ്കെടുത്തതിന് ഡൽഹി പോലീസ് മുന്നോട്ടുവെച്ച പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ ദേശീയ അധ്യക്ഷ നേഹ ബോറ. ഡൽഹി പോലീസ് നൽകിയ നോട്ടീസിനെതിരെ നേഹ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നിബന്ധനകൾക്ക് വഴങ്ങില്ലെന്ന നിലപാട് നേഹ വ്യക്തമാക്കിയത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ന്യൂഡൽഹിയിലെ മണ്ഡി ഹൗസിന് സമീപം പ്രതിഷേധിച്ച നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും, ആളുകളെ നിരോധനാജ്ഞ ലംഘിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു വർഷത്തേക്ക് സമാധാനം പാലിക്കുമെന്ന് ഉറപ്പുനൽകുന്ന 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരനെയും ഹാജരാക്കാൻ ആവശ്യപ്പെട്ട് സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ബോറയ്ക്ക് നോട്ടീസ് അയക്കുകയായിരുന്നു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126-ാം വകുപ്പ് പ്രകാരമാണ് ഒക്ടോബർ 17-ന് ഡൽഹി പോലീസ് നേഹ ബോറയ്ക്ക് നോട്ടീസ് നൽകിയത്. ക്രമസമാധാന ലംഘനത്തിനോ പൊതുശാന്തി തകർക്കുന്നതിനോ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ബോണ്ടുകൾ ആവശ്യപ്പെടാൻ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. ഒക്ടോബർ 19-ന് നേരിട്ടെത്തി കാരണം ബോധിപ്പിക്കാനായിരുന്നു പോലീസ് നിർദ്ദേശം. എന്നാൽ, അഭിഭാഷകനായ അഭിക് ചിമ്നി മുഖേന ഫയൽ ചെയ്ത ഹർജിയിൽ പോലീസിന്റെ നോട്ടീസ് തികച്ചും അവ്യക്തവും വസ്തുതാവിരുദ്ധവുമാണെന്നാണ് നേഹ ബോറ ചൂണ്ടിക്കാണിക്കുന്നത്.

Related articles

See all
Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in