Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരത്ത് ഡെന്റല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡെന്റൽ പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സീനിയർ ഡോക്ടർക്കെതിരെ കേസ്.

തിരുവനന്തപുരത്ത് ഡെന്റല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ദന്തല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒ.പി. വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിയോട് ഡോക്ടര്‍ തന്റെ സ്വകാര്യ പ്രാക്ടീസ് റൂമിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. റൂമില്‍ എത്തിയ പെണ്‍കുട്ടിക്ക് നേരെ ഡോക്ടര്‍ പീഡനശ്രമം നടത്തുകയായിരുന്നുവെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതിക്രമ ശ്രമത്തിനിടെ പെണ്‍കുട്ടി പ്രതിരോധിക്കുകയും, തുടര്‍ന്ന് ഡോക്ടര്‍ അവിടെനിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അതേസമയം സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Popular News

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും പൂട്ടുവീഴും; വ്‌ളോഗർമാർക്കെതിരെയും...

Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

Save your stories

Sign in