Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി; എന്‍‌സിപിക്കും തൃണമൂലിനും നഷ്ടം; ആം ആദ്മി ദേശീയ പാര്‍ട്ടി

സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി; എന്‍‌സിപിക്കും തൃണമൂലിനും നഷ്ടം; ആം ആദ്മി ദേശീയ പാര്‍ട്ടി
  ന്യൂഡൽഹി: സിപിഐയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. ബംഗാളിലെ സംസ്ഥാന പാർട്ടി പദവിയും ഇല്ലാതായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശരദ് പവാറിന്‍റെ എൻസിപി, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കും ദേശീയ പാർട്ടി പദവി നഷ്ടമായി. അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. 2014, 2019 വർഷങ്ങളിലെ സീറ്റു നിലയും വോട്ടു ശതമാനവും പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പട്ടിക പുറത്തുവിട്ടത്. ഇനി കേരളത്തിലും മണിപ്പൂരിലും തമിഴ്നാട്ടിലും സിപിഐ സംസ്ഥാന പാർട്ടിയായി തുടരും. എൻസിപിയുടെയും തൃണമൂലിന്‍റെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രകടനം കണക്കിലെടുത്ത് നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലും സംസ്ഥാന പാർട്ടി പദവി നൽകി. നാഗാലാൻഡിലെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്), മേഘാലയയിലെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത്ത എന്നിവയ്ക്കും സംസ്ഥാന പാർട്ടി പദവി ലഭിച്ചു. ഡൽഹി, ഗോവ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്. നിലവിൽ ബിജെപി, കോൺഗ്രസ്, ബിഎസ്പി, എൻപിപി, സിപിഎം, എഎപി എന്നിവയാണ് ദേശീയ പാർട്ടികൾ.

Related articles

See all
Popular News

ഒമ്പത് മണിക്കൂര്‍ നീണ്ട പോരാട്ടം; ഡല്‍ഹിയില്‍ രാഹുലിനെയും പ്രിയങ്കയെയും ബലമായി അറസ്റ്റ് ചെ...

Popular News

'ഇവിടെ ഇരിക്കരുതെന്നാണ് പൊലീസ് പറയുന്നത്, എങ്കില്‍ ഞങ്ങള്‍ എവിടെ പോകണം?': കമ്മീഷനെ കാണാതെ...

Popular News

ഗ്യാനേഷ് കുമാര്‍ സര്‍ക്കാരിന്റെ 'പാവ'; സ്വാതന്ത്ര്യത്തിനു ശേഷം ലഭിച്ച ജനങ്ങളുടെ അവകാശങ്ങള്...

Popular News

'ഗ്യാനേഷ്, കളി കഴിഞ്ഞു, രാജി വെക്കൂ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിഷേധം കടു...

Save your stories

Sign in