തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദമായ എസ്.എം.എ മരുന്ന് ഇടപാടിൽ ഉൾപ്പെട്ട നാറ്റ്കോ ഫാർമ ലിമിറ്റഡ് സി.പി.എമ്മിനും 1.5 കോടി രൂപ സംഭാവന നൽകിയതായി രേഖകൾ. രണ്ട് സാമ്പത്തിക വർഷങ്ങളിലായിട്ടാണ് കമ്പനി പാർട്ടിക്ക് ഈ തുക കൈമാറിയത്. 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കോടിയും, 2024-25 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയും സി.പി.എമ്മിന് നൽകിയതായി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സംഭാവന കണക്കുകളിൽ വ്യക്തമാക്കുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് ഈ രേഖകൾ സമർപ്പിച്ചിട്ടുള്ളത്. സി.പി.എം വിവാദ കമ്പനിയിൽ നിന്ന് സംഭാവന സ്വീകരിച്ചു എന്ന രേഖകൾ പുറത്തുവന്നത് രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.