Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡൽഹി തെരുവുകളിൽ പ്രതിഷേധമിരമ്പുന്നു; വോട്ടർപട്ടിക വെട്ടിനിരത്തലിനെതിരെ 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്.ഐ.ആർ' തെരുവിലേക്ക്

ഡൽഹി തെരുവുകളിൽ പ്രതിഷേധമിരമ്പുന്നു; വോട്ടർപട്ടിക വെട്ടിനിരത്തലിനെതിരെ 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്.ഐ.ആർ' തെരുവിലേക്ക്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക, വിവാദമായ എസ്.ഐ.ആർ (SIR) നടപടികൾ ഉടൻ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ ഇന്ന് കൂറ്റൻ പ്രതിഷേധ മാർച്ച്. ‘പീപ്പിൾ എഗെയ്ൻസ്റ്റ് എസ്.ഐ.ആർ’ എന്ന ജനകീയ കൂട്ടായ്മയുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ‘ഓരോ കൈയിലും ത്രിവർണ പതാക, ഓരോ തെരുവിലും ജന്തർ മന്തർ’ എന്ന പ്രചാരണ മുദ്രാവാക്യമുയർത്തിയാണ് സമരം നടക്കുന്നത്.

രാജ്യത്തെ ജനാധിപത്യവും തിരഞ്ഞെടുപ്പ് സംവിധാനവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിഷേധം. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി നിയമനടപടികൾ സ്വീകരിക്കുക, വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത അർഹരായ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കുക, 2023-ലെ തിരഞ്ഞെടുപ്പ് കമീഷൻ നിയമത്തിലെ ഭേദഗതി പിൻവലിക്കുക തുടങ്ങിയ നിർണായക ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. കൂടാതെ, പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായി ജന്തർ മന്തറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയ നടപടി പിൻവലിച്ച്, സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള കേന്ദ്രമായി അതിനെ പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഡൽഹിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഗുരുദ്വാര ബംഗ്ലാ സാഹിബ്, ഗോൾ ഡാക് ഖാന, ഗോൾ മാർക്കറ്റ് എന്നിവിടങ്ങൾക്ക് സമീപം പ്രതിഷേധക്കാർ ഒത്തുചേരും. തുടർന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി ജനകീയ പാർലമെന്റ് സംഘടിപ്പിക്കാനാണ് തീരുമാനം. സി.ജെ.പി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, ഐസ ദേശീയ അധ്യക്ഷ നേഹ ബോറ, പ്രമുഖ നടൻ പ്രകാശ് രാജ്, പ്രശസ്ത അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ, കർഷക നേതാവ് രാകേഷ് ടികായത്, സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകരൻ തുടങ്ങിയവരെ പങ്കെടുപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഡൽഹി പ്രതിഷേധം: പോലീസ് നോട്ടീസിനെതിരെ നേഹ ബോറ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയു...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുതിച്ചുയർന്ന് രൂപ; ജിയോ ഐ.പി.ഒ.യും ആർ.ബി.ഐ. ഇടപെടലും തുണച്ചു, ഡോളറിനെതിരെ രൂപയ്ക്ക് 94.47...

Popular News

'ഏത് രാജ്യദ്രോഹിയെയാണ് ഭീഷണിപ്പെടുത്തുന്നത്?'; എപ്സ്റ്റീൻ വിഷയത്തിൽ ബി.ജെ.പിയെ പരിഹസിച്ച്...

Save your stories

Sign in