Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നവകേരള മര്‍ദനം: നീതി തേടി യുഡിഎഫ്; കുറ്റക്കാര്‍ക്കെതിരെ കുരുക്ക് മുറുകുന്നു; കേസില്‍ യുഡിഎഫിന്റെ നിര്‍ണായക നീക്കം

നവകേരള മര്‍ദനം:  നീതി തേടി യുഡിഎഫ്; കുറ്റക്കാര്‍ക്കെതിരെ കുരുക്ക് മുറുകുന്നു; കേസില്‍ യുഡിഎഫിന്റെ നിര്‍ണായക നീക്കം

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റ സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. 2023 ഡിസംബര്‍ 15-ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ വെച്ചായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വിജയിച്ച കെഎസ്യു നേതാവ് എ.ഡി. തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അന്ന് പരിക്കേറ്റത്.

നേരത്തെ ഈ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാനുമാണ് നിലവില്‍ യുഡിഎഫ് ലക്ഷ്യമിടുന്നത്.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുനഃപരിശോധിച്ച് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനം. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമല്ല, മറിച്ച് നീതി ഉറപ്പാക്കാനുള്ള നടപടിയാണ് ഇതെന്ന് യുഡിഎഫ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in