Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

2022 ഫോബ്സ്: ഇലോൺ മസ്ക് അതിസമ്പന്നരിൽ ഒന്നാമത്: മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ അതിസമ്പന്നരിൽ പത്തും പതിനൊന്നും സ്ഥാനത്ത്; മലയാളികളിൽ എം.എ യൂസഫലി ഒന്നാമൻ

2022 ഫോബ്സ്: ഇലോൺ മസ്ക് അതിസമ്പന്നരിൽ ഒന്നാമത്: മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ അതിസമ്പന്നരിൽ പത്തും പതിനൊന്നും സ്ഥാനത്ത്; മലയാളികളിൽ എം.എ യൂസഫലി ഒന്നാമൻ
  ദുബായ് : അമേരിക്ക കേന്ദ്രമായ ഫോബ്സ് മാസികയുടെ 2022 ലെ അതിസമ്പന്നരുടെ പട്ടികയിൽ ടെസ്‌ല കാർ കമ്പനി മേധാവി ഇലോൺ മസ്ക് 219 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്ക് ഒന്നാമതെത്തിയത്. 171 ബില്യൺ ഡോളറുമായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തിയപ്പോൾ ഫ്രഞ്ച് ഫാഷൻ രംഗത്തെ അതികായകർ ബെർനാഡ് അർനോൾട്ട് കുടുംബം 158 ബില്യൺ ഡോളറുമായി പട്ടികയിൽ മൂന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് 129 ബില്യൺ ഡോളറുമായി നാലാമതെത്തിയപ്പോൾ നിക്ഷേപ ഗുരു വാറൻ ബഫറ്റ് 118 ബില്യൺ ഡോളറുമായി ആദ്യ അഞ്ചിൽ ഉൾപ്പെട്ടു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ആഗോള തലത്തിൽ 90.7 ബില്യൺ ആസ്തിയോടെ പട്ടികയിൽ പത്താമതാണ്. അദാനി ഗ്രൂപ്പിന്‍റെ ഗൗതം അദാനി 90 ബില്യൺ ഡോളർ ആസ്തിയുമായി പതിനൊന്നാമതാണ്. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ 28.7 ബില്യൺ ഡോളർ, വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനാവാല 24.3 ബില്യൺ ഡോളർ, റീട്ടെയ്ൽ ഫാഷൻ രംഗത്തെ രാധാകിഷൻ ദമാനി 20 ബില്യൺ ഡോളർ എന്നിവരാണ് ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ചവർ. മലയാളികളിൽ എം.എ.യൂസഫലി ഒന്നാമത് മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഒന്നാമന്‍. ആഗോള തലത്തിൽ 490-ാം സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യൺ ഡോളറിന്‍റെ ആസ്തിയാണുള്ളത്. മറ്റ് മലയാളികൾ ഇൻഫോസിസിന്‍റെ എസ് ഗോപാലകൃഷ്ണൻ (4.1 ബില്യൺ ഡോളർ), ബൈജൂസ് ആപ്പിന്‍റെ ബൈജു രവീന്ദ്രൻ (3.6 ബില്യൺ ഡോളർ), രവി പിള്ള (2.6 ബില്യൺ ഡോളർ), എസ്.ഡി ഷിബുലാൽ (2.2 ബില്യൺ ഡോളർ), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (2.1 ബില്യൺ ഡോളർ), ജോയ് ആലുക്കാസ് (1.9 ബില്യൺ ഡോളർ), മുത്തൂറ്റ് കുടുംബം (1.4 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളികൾ. ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, സാറ ജോർജ് മുത്തൂറ്റ് 1.4 ബില്യൺ വീതം).

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in