Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം : രാഹുൽ ഗാന്ധി

കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം : രാഹുൽ ഗാന്ധി
  കൽപ്പറ്റ: ചെറുതും ഇടത്തരം കർഷകരും ധാരാളമായി അധിവസിക്കുന്ന വയനാട് പാർലമെൻ്റ്  മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വായ്പയിൻമേൽ അടിയന്തരമായി മൊറട്ടോറിയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് രാഹുൽ ഗാന്ധി കത്തയച്ചു. 2018, 2019 വർഷങ്ങളിൽ ഉണ്ടായ അതിഭീകര പ്രളയത്തിന് ശേഷം അനന്തമായി നീളുന്ന കൊവിഡ്‌ ലോക്ക്ഡൗൺ കാരണം കർഷകരും ചെറുകിട സംരംഭകരും കടുത്ത പ്രയാസം നേരിടുകയാണ്. തങ്ങളുടെ വിളകൾ മാർക്കറ്റിൽ എത്തിക്കാൻ കഴിയാത്തതും വില കുറവും കാരണം സാമ്പത്തികമായി തകർന്നിരിക്കുന്ന അവസ്ഥയിലാണ് കർഷകർ. ഈ അവസരത്തിൽ യാതൊരും മാനുഷിക പരിഗണനയുമില്ലാതെ നടക്കുന്ന ജപ്തി നടപടികൾ ഉടൻ നിർത്തിവെയ്ക്കണം എന്നും കഷ്ടതയനുഭവിക്കുന്ന വയനാട്ടിലെ കർഷകരുടെയും ചെറുകിട സംരംഭകരുടേയും വായ്പകൾക്ക് അടിയന്തരമായി മൊറട്ടോറിയം അനുവദിക്കണം എന്നും 2021 ഡിസംബർ 31 വരെ എല്ലാ പിഴപലിശയും ഒഴിവാക്കണം എന്നും കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ച കത്തിൽ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Related articles

See all
Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Popular News

'ഞങ്ങളും ഒരുപാട് സമരം ചെയ്ത് വന്നവരാണ്; സിപിഎമ്മിന്റെ ക്ലാസ് തനിക്ക് വേണ്ട': തുറന്നടിച്ച്...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in