Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മോദിജീ, കള്ളം പറയുന്നത് നിർത്തൂ; വിദേശ സഹായത്തോടെയാണ് താങ്കൾ പ്രധാനമന്ത്രിയായത്': വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

'മോദിജീ, കള്ളം പറയുന്നത് നിർത്തൂ; വിദേശ സഹായത്തോടെയാണ് താങ്കൾ പ്രധാനമന്ത്രിയായത്': വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വിദേശ സഹായ ആരോപണങ്ങളെച്ചൊല്ലി രൂക്ഷമായ വാക്‌പോര് മുറുകുന്നു. പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് അതിരൂക്ഷമായ ഭാഷയിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. മോദി പ്രധാനമന്ത്രി പദത്തിലെത്തിയതും അതിൽ തുടരുന്നതും വിദേശ സഹായത്തോടെയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, വിഷയത്തിൽ ഏതെങ്കിലും വേദിയിൽ പരസ്യമായ സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.

ഗുജറാത്ത് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷം 'വിരോധ് പക്ഷത്തിന്' പകരം വികസനം തടസ്സപ്പെടുത്തുന്ന 'അവരോധ് പക്ഷം' ആയി മാറിയെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ വിദേശ ശക്തികളുടെ സഹായത്തോടെ ചിലർ ശ്രമിക്കുകയാണെന്നും, പ്രതിപക്ഷ നേതാക്കൾ വിദേശത്ത് രഹസ്യമായി ആരെയാണ് കാണുന്നതെന്നും ശത്രുക്കളുടെ ഭാഷയിലാണ് അവർ സംസാരിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി എക്സിൽ (X) കുറിച്ചത്.


Related articles

See all
Popular News

'നിരക്ക് കൂടുതലാണെങ്കിൽ വിമാനത്തിൽ കയറണ്ട'; ടിക്കറ്റ് നിരക്ക് വർധന കേസിൽ സുപ്രീം കോടതിയുടെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Save your stories

Sign in