Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തേനി ജയിൽ ചാട്ടം: തടവുകാരെല്ലാം വലയിൽ; സുരക്ഷാ വീഴ്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി വിജയ്

തേനി ജയിൽ ചാട്ടം: തടവുകാരെല്ലാം വലയിൽ; സുരക്ഷാ വീഴ്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി വിജയ്

തേനിയിലെ നാടകീയമായ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ ജയിലുകളുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ ഡിജിപി ജെ.കെ. തൃപാഠിയുടെ നേതൃത്വത്തിലുള്ള സംഘത്തോടാണ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജയിൽ ചാട്ടത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക, രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച സുരക്ഷാ മാതൃകകൾ പരിശോധിച്ച് ശുപാർശ നൽകുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. ജയിലുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ കടുപ്പിക്കാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, തേനിയിൽ നിന്ന് ജയിൽ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ തമിഴ്നാട് പോലീസ് പിടികൂടി. ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ റെജിൻ, പൊൻമുത്തു സെൽവം എന്നിവരടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡന്മാരെ ക്രൂരമായി ആക്രമിച്ച ശേഷമാണ് തടവുകാർ രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ അമച്ചിയാപുരം വനമേഖലയിൽ നിന്നടക്കം മുഴുവൻ പ്രതികളെയും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

Related articles

See all
Popular News

'മോദിജീ, കള്ളം പറയുന്നത് നിർത്തൂ; വിദേശ സഹായത്തോടെയാണ് താങ്കൾ പ്രധാനമന്ത്രിയായത്': വെല്ലുവ...

Popular News

റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ്: ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും; വൈഭവും അഭിഷേകും സ്ക്വാഡി...

Popular News

'നിരക്ക് കൂടുതലാണെങ്കിൽ വിമാനത്തിൽ കയറണ്ട'; ടിക്കറ്റ് നിരക്ക് വർധന കേസിൽ സുപ്രീം കോടതിയുടെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Save your stories

Sign in