Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'കണ്ണൂരില്‍ കോണ്‍ഗ്രസിന് മേല്‍വിലാസം ഉണ്ടാക്കിയെടുത്ത നേതാക്കളിലൊരാളാള്‍'; അനുശോചിച്ച് എം.എം ഹസന്‍

'കണ്ണൂരില്‍ കോണ്‍ഗ്രസിന് മേല്‍വിലാസം ഉണ്ടാക്കിയെടുത്ത നേതാക്കളിലൊരാളാള്‍'; അനുശോചിച്ച് എം.എം ഹസന്‍
  കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അനുശോചിച്ചു. കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെയും കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് യുവജന പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തുന്നതില്‍ സതീശന്‍ പാച്ചേനിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സിപിഎം കോട്ടയില്‍ അവരുമായി മുഖാമുഖം പോരടിച്ച് സംഘടനാ പ്രവര്‍ത്തനം നയിച്ച ആദര്‍ശ ദീപ്തമായ പൊതുജീവിതത്തിന് ഉടമയാണ് സതീശന്‍. കര്‍മ്മനിരതനും ഊര്‍ജസ്വലനുമായ സതീശന് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് മേല്‍വിലാസം ഉണ്ടാക്കിയെടുത്ത നേതാക്കളിലൊരാളാണ്. തന്‍റെ സമ്പാദ്യം പാര്‍ട്ടിക്കായി പണയം വെച്ചുപോലും അദ്ദേഹം സംഘടനയെ ശക്തിപ്പെടുത്താന്‍ പ്രയത്‌നിച്ചു. സതീശന്‍ പാച്ചേനിയുടെ അകാല വിയോഗം കോണ്‍ഗ്രസിന് നികത്താന്‍ കഴിയുന്നതല്ലെന്നും എം.എം ഹസന്‍ പറഞ്ഞു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in