Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സ്വാതന്ത്ര്യദിനം 'റിപ്പബ്ലിക് ദിന'മാക്കി മന്ത്രി കൃഷ്ണന്‍കുട്ടി ; വൈറലായതിനുപിന്നാലെ തിരുത്തി

സ്വാതന്ത്ര്യദിനം 'റിപ്പബ്ലിക് ദിന'മാക്കി മന്ത്രി കൃഷ്ണന്‍കുട്ടി ; വൈറലായതിനുപിന്നാലെ തിരുത്തി
തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ അബദ്ധങ്ങളാണ് സൈബർ ലോകത്തെ ചർച്ചാവിഷയം. മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് സംഭവിച്ച അമളിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'റിപ്പബ്ലിക്'ദിനാഘോഷത്തില്‍ പങ്കെടുത്ത് ദേശീയ  പതാക ഉയർത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്. ചിത്രം വൈറലായതിനുപിന്നാലെ പോസ്റ്റ് മന്ത്രി തിരുത്തി. അതേസമയം എകെജി സെന്‍ററിലെ  പതാക ഉയര്‍ത്തലിനിടെ ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണത്തിലും വിമര്‍ശനം ശക്തമാകുകയാണ്. സിപിഎം പതാകയോട് ചേർന്ന് ദേശീയ പതാക ഉയർത്തിയതാണ് വിവാദമായത്.  കുട്ടിയുടെ പ്രസംഗത്തിൽ സിപിഎം നേതാവ് നടത്തിയ ഇടപെടലും  ചിരിപടർത്തിയിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ എടുത്ത് പറഞ്ഞായിരുന്നു കുട്ടിയുടെ പ്രസംഗം. മഹാത്മ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുൾകലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയവരുടെ ത്യാഗത്തെയും സഹനത്തെയും വാഴ്ത്തി പറഞ്ഞാണ് കുട്ടി പ്രസംഗിച്ചത്. ഇതിനിടെ അടുത്ത് നിന്ന നേതാവ് കുട്ടിയെ തൊട്ടുവിളിച്ച് ചില പേരുകൾ കൂടി നിർദേശിച്ചു. ഇഎംഎസ്, എകെജി, പി.കൃഷ്ണപിള്ള എന്നിവരുടെ പേര് കൂടി പറയാനായിരുന്നു നിര്‍ദേശം. പ്രസംഗം നിർത്തിയ കുട്ടി നിർദേശത്തിന് അനുസരിച്ച് ‘ഇ.എം.എസ്, എ.കെ.ജി എന്നിവരുടെ ത്യാഗത്തിന്റെ ഫലമാണ് ഈ സ്വാതന്ത്ര്യം എന്നുകൂടി കൂട്ടിച്ചേർത്തു. ഈ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Related articles

See all
Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Save your stories

Sign in