ശബരിമല: വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി സംസ്ഥാന ദേവസ്വം-ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷേത്രനട തുറന്ന സമയത്താണ് മന്ത്രി അയ്യപ്പദര്‍ശനത്തിനായി എത്തിയത്. തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി തിങ്കളാഴ്ച തന്നെ മന്ത്രി പമ്പയിലും സന്നിധാനത്തും എത്തി ഉന്നതതല ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഭക്തമനസ്സുകളില്‍ ആത്മീയ ചൈതന്യം നിറച്ചുകൊണ്ട് വീണ്ടുമൊരു മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കമാവുകയാണ്. വ്രതശുദ്ധിയോടെ എത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. മന്ത്രിതല യോഗങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രി നേരിട്ട് പമ്പയിലും സന്നിധാനത്തുമെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സുരക്ഷ, ഗതാഗതം, കുടിവെള്ളം, ശുചിത്വം എന്നീ മേഖലകളിലെല്ലാം മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് 15 കോടി രൂപ ചെലവഴിച്ച് ചാലക്കയം-പമ്പ റോഡ് റെക്കോര്‍ഡ് വേഗത്തില്‍ നവീകരിച്ചത് വകുപ്പുകള്‍ തമ്മിലുള്ള കൃത്യമായ ഏകോപനത്തിന് ഉദാഹരണമാണ്. തീര്‍ത്ഥാടന പാതയിലെ 22 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെ 24 മണിക്കൂര്‍ സേവനം ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര ചികിത്സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയെയും കോന്നി മെഡിക്കല്‍ കോളേജിനെയും പൂര്‍ണ്ണ സജ്ജമാക്കി. കൂടാതെ, അപ്പം, അരവണ പ്രസാദങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഓരോ വിശ്വാസിക്കും സുഖദര്‍ശനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കും. പമ്പയുടെയും ശബരിമലയുടെയും പവിത്രത കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.
മനുഷ്യരെ ഒരുമിപ്പിക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും മഹത്തായ സന്ദേശമാണ് ശബരിമല മുന്നോട്ടുവെക്കുന്നത്. ആ സന്ദേശം കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിതെന്നും, എല്ലാവര്‍ക്കും ഭക്തിനിര്‍ഭരമായ ഒരു തീര്‍ത്ഥാടന കാലം ആശംസിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൃശ്ചിക പുലരിയിൽ ശബരിമലയിൽ ദർശനം നടത്തി മന്ത്രി കെ. മുരളീധരൻ; തീർത്ഥാടന ഒരുക്കങ്ങൾ പൂർണ്ണമെന്ന് മന്ത്രി