മസാലബോണ്ടിന്‍റെ ഭൂരിഭാഗവും വാങ്ങിയത് ലാവലിന്‍റെ ഉപകമ്പനി, നിഷേധിക്കാന്‍ ആർജ്ജവമുണ്ടോ ? ; ഐസക്കിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍
Jaihind TV News Report
Jaihind TV Web Desk
March 03, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: മസാലബോണ്ടിന്‍റെ ഭൂരിഭാഗവും വാങ്ങിയിരിക്കുന്നത് ലാവലിന്‍ കമ്പനിയുടെ സബ്‌സിഡറി ആയിട്ടുളള സിഡിപിക്യു എന്ന കനേഡിയന്‍ ഇന്‍വെസ്റ്റിങ് ഏജന്‍സിയാണെന്നു കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഇക്കാര്യം നിഷേധിക്കാനുള്ള ആർജ്ജവവും തന്‍റേടവും ധനമന്ത്രിക്കുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
മസാല ബോണ്ടിന് ആർ.ബി.ഐ അനുമതി നൽകിയെന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്. അങ്ങനെയുണ്ടെങ്കിൽ രേഖ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു. ആരുടെ അഭ്യർത്ഥന പ്രകാരമാണ് ആദ്യത്തെ കിഫ്ബിയുടെ ഓഫർ ലെറ്ററിൽ മാറ്റം വരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കണം. കേവലം 16 പേരാണ് മസാല ബോണ്ടിൽ പങ്കെടുത്തത്. സി.ഡി.പി.ക്യൂവിന് നിക്ഷേപം നടത്താനാണ് ആദ്യ ഓഫർ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.
16 നിക്ഷേപകർ മാത്രമാണ് മസാല ബോണ്ടിൽ നിക്ഷേപിച്ചത്. സി.ഡി.പി.ക്യു ആണ് ഭൂരിപക്ഷം ബോണ്ടും വാങ്ങിയത്. 1.45 കോടി ഒരു വിദേശ നിയമ സ്ഥാപനത്തിന് നിയമോപദേശത്തിനായി നൽകി. ഇതിന് നേതൃത്വം നൽകിയത് മുതിർന്ന സി.പി.എം നേതാവിന്റെ സഹോദരപുത്രനാണെന്നും മറുപടി പറയാൻ ധനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10