ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ പ്രവാസി വ്യവസായി എം.എ. യൂസഫലി വീണ്ടും
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 08, 2021
1 min read
•
Updated: June 03, 2026
ദുബായ് : ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ പ്രവാസി വ്യവസായികളില്‍ എംഎ യൂസഫലി സ്ഥാനം നേടി. വ്യക്തിഗത അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ആണ്, ഏറ്റവും സമ്പന്നനായ മലയാളി. 37,500 കോടി രൂപയുമായി, ഇന്ത്യയില്‍ 38-ാം സ്ഥാനത്താണ് അദ്ദേഹം. 18744 കോടിയില്‍ അധികം രൂപയുമായി ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എംഡിയുമായ രവി പിള്ളയും പട്ടികയില്‍ മികച്ച സ്ഥാനം നേടി. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 6 മലയാളികള്‍ ഇടം പിടിച്ചു. ആസ്തികള്‍ എല്ലാം കൂട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ മുത്തൂറ്റ് കുടുംബമാണ് പട്ടികയില്‍ ഒന്നാമത്. 48,000 കോടി രൂപ കുടുംബത്തിന്‍റെ മൊത്തം ആസ്തിയായി കണക്കാക്കുന്നു.
ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥും പത്‌നി ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണന്‍ (30,335 കോടി രൂപ), എസ്. ഡി, ഷിബുലാല്‍ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍. മുകേഷ് അംബാനി (92.7 ബില്യണ്‍), ഗൗതം അദാനി (74 ബില്യണ്‍), ശിവ നാടാര്‍ (31 ബില്യണ്‍), രാധാകൃഷ്ണാ ദമാനി (29.4 ബില്യണ്‍), സൈറസ് പൂനാവാല (19 ബില്യണ്‍) എന്നിവരാണ് ഇന്ത്യയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നര്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10