Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഡീസലിന് അധിക തുക ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയില്‍

ഡീസലിന് അധിക തുക ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയില്‍
വിപണി വിലയേക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ പെട്ടവർക്ക് കൂടിയ വിലയ്ക്ക് ഡീസൽ വിൽക്കാനുള്ള പൊതു മേഖല എണ്ണ കമ്പനികളുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര തീരുമാനം കെഎസ്ആർടിസിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കേന്ദ്ര നിർദ്ദേശപ്രകാരം ലിറ്ററിന് 6.73 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതനുസരിച്ച് ഒരു ലിറ്റർ ഡീസലിന് 98.15 രൂപ കെഎസ്ആർടിസി നൽകണം. സ്വകാര്യ പമ്പിൽ 91.42 രൂപയാണ് ഡീസല്‍ വില. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ സംബന്ധിച്ച് വിലവർധന വലിയ ഭാരമാണ്. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് ആവശ്യമായി വരുക.വില വർധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെഎസ്ആർടിസിക്ക് വേണ്ടി വരും. ഇതോടെയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

Related articles

See all
Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Save your stories

Sign in