Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെപിസിസി ഭാരവാഹി യോഗം: സര്‍ക്കാരിന്റെ 100 ദിന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തി; കേന്ദ്ര അവഗണനയ്ക്കെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം

കെപിസിസി ഭാരവാഹി യോഗം: സര്‍ക്കാരിന്റെ 100 ദിന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തി; കേന്ദ്ര അവഗണനയ്ക്കെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയകാര്യസമിതിക്ക് പിന്നാലെ പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തി കെപിസിസി ഭാരവാഹി യോഗം. സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന്റെ പൂര്‍ണ്ണ ചിത്രം ആറുമാസത്തിനകം വ്യക്തമാകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും സംഘടനാ വിഷയങ്ങളും സമഗ്രമായി ചര്‍ച്ച ചെയ്തതായി യോഗത്തിനുശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മാധ്യമങ്ങളെ അറിയിച്ചു.

ഈ ഡി കത്തിന്റെ കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ സിപിഎം നടത്തുന്ന ന്യായീകരണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. പിഎം ശ്രീ പദ്ധതിയില്‍ കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുക. വിഷയത്തില്‍ ഉപസമിതി യോഗം ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. റെയില്‍വേ അവഗണന ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കാനും സംഘടനയെ ശക്തിപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in