Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജർമ്മനിയില്‍ ആഘോഷപരിപാടിക്കിടെ കത്തിക്കുത്ത്; മൂന്നുപേർ കൊല്ലപ്പെട്ടു, അക്രമിക്കായി തിരച്ചില്‍

ജർമ്മനിയില്‍ ആഘോഷപരിപാടിക്കിടെ കത്തിക്കുത്ത്; മൂന്നുപേർ കൊല്ലപ്പെട്ടു, അക്രമിക്കായി തിരച്ചില്‍
  ബർലിൻ: ജര്‍മ്മന്‍ നഗരമായ സോലിങ്കനില്‍ ഉണ്ടായ കത്തിക്കുത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നഗര വാര്‍ഷികാഘോഷത്തിനിടെയാണ് ആക്രണമുണ്ടായത്. ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.  സോലിങ്കന്‍ നഗരത്തിന്‍റെ 650-ാമത് വാര്‍ഷികാഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. അതേസമയം ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ല. സംഭവ സ്ഥലത്ത് പോലീസ് പട്രോളിംഗ് തുടരുകയാണ്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആഘോഷ പരിപാടിക്കിടെ ഇത്തരമൊരു സംഭവം നടന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും സോലിങ്കന്‍ മേയർ ടിം കുർസ്‌ബാക്ക് പറഞ്ഞു.

Related articles

See all
Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Save your stories

Sign in