Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

അഹമ്മദാബാദ്: റിലയൻസ് അഖിലേന്ത്യ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ തകർപ്പൻ വിജയവുമായി കേരളം. ഒരിന്നിങ്സിനും 215 റൺസിനുമായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ ഇന്നിങ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സിൽ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ചുറി നേടിയ അമയ് മനോജാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കശ്മീർ ആദ്യ ഇന്നിങ്സിൽ 118 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി ലെറോയ് ജോക്വിൻ നാലും ഇഷാൻ കുനാലും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റിന് 470 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കേരളത്തിന് വേണ്ടി അമയ് മനോജ് പുറത്താകാതെ 100 റൺസ് നേടി. ക്യാപ്റ്റൻ ഹൃഷികേശ് 90-ഉം മാനവ് കൃഷ്ണ 83-ഉം ഇമ്രാൻ അഷ്റഫ് 71-ഉം സംഗീത് സാഗർ 54-ഉം റൺസെടുത്തു. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ കശ്മീർ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ ഇഷാൻ കുനാൽ നാലും തോമസ് മാത്യു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Related articles

See all
Popular News

തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ! പരിക്കിനെ അതിജീവിച്ച് വെള്ളി സ്വന്തമാക്കി മുരളി ശ്രീ...

Popular News

പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു! 400 മീറ്റർ ഹർഡിൽസിൽ ചരിത്രനേട്ടവുമായി...

Popular News

ഏഷ്യൻ ഗെയിംസ്: 25 മീറ്റർ പിസ്റ്റളിൽ ഇഷ സിങ്ങിന് വെള്ളി; കുറാഷിൽ പിങ്കി ബൽഹാരയ്ക്ക് വെങ്കലം

Popular News

റെക്കോർഡിൽ കിങ് 'കോഹ്‌ലി' തന്നെ ; സ്വന്തം മണ്ണിൽ 7,000 ഏകദിന റൺസ് തികയ്ക്കുന്ന ആദ്യ താരമായ...

Save your stories

Sign in