കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളം മഹാരാഷ്ട്രാ മോഡൽ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് അവശ്യപ്പെട്ടു. കേരളം പോലെ തീവ്രരോഗ വ്യാപനം ഉണ്ടായിരുന്ന ഒരു സംസ്ഥാനമായിരുന്നു മുമ്പ് മഹാരാഷ്ട്ര. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറി കഴിഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനത്ത് രോഗവ്യാപനത്തെ പൂർണ്ണമായും നിയന്ത്രിച്ചു കൊണ്ടുവരുവാൻ മഹാ വികാസ് അഗാഡി സർക്കാറിന് കഴിഞ്ഞു. ഇന്ന് മറുനാട്ടിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കേരളത്തിൽ നിന്ന് തിരിച്ച് വരാനായി വളരെയേറെ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
കേരള സർക്കാർ പ്രതിപക്ഷ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറാകണം. അശാസ്ത്രിയമായ തീരുമാനങ്ങങ്ങൾ സർക്കാർ സ്വികരിക്കുന്നതിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ട് കൂടി വരികയാണ്. കോറോണയെ നിയന്ത്രിക്കുവാൻ കേരള സർക്കാർ ഫലപ്രധമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആരോപണം സത്യമെന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും വരുന്ന രോഗബാധിതരുടേയും മരണത്തിൻ്റേയും കണക്കുകൾ! ഇത് ഗൗരവത്തോടെ കണ്ട് ദുരിതാവസ്ഥയിൽ നിന്ന്
കേരളത്തെ മോചിപ്പിക്കാൻ ഇടതുപക്ഷ സർക്കാറിന് കഴിയുന്നില്ല എന്ന് ജോജോ തോമസ് കുറ്റപ്പെടുത്തി.