കണ്ണൂർ : കേരളത്തിലെ ജയിലുകളിൽ ക്രിമിനലുകൾക്ക് സൗകര്യം ഒരുക്കുന്നതിൽ പുതുമയില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി. കൊടുംകുറ്റവാളികൾക്ക് എന്തും ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ഭരണകൂടം കൊലയാളികൾക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.