Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം; പ്രതിജ്ഞ ചൊല്ലി അംഗങ്ങള്‍; സഭയില്‍ ഇനി പുതിയ പോരാട്ടം

പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം; പ്രതിജ്ഞ ചൊല്ലി അംഗങ്ങള്‍; സഭയില്‍ ഇനി പുതിയ പോരാട്ടം

പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടക്കമായി. രാവിലെ 9 മണി മുതല്‍ പ്രോ-ടേം സ്പീക്കര്‍ ജി. സുധാകരന്റെ മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സിപിഎമ്മുമായി ഇടഞ്ഞ്, യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച ജി. സുധാകരന് മുന്നില്‍ നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന അപൂര്‍വ കാഴ്ചയ്ക്കും ഇന്ന് സഭ സാക്ഷ്യം വഹിച്ചു.

ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് വി.ഇ. അബ്ദുല്‍ ഗഫൂര്‍ ആണ് സഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് പട്ടികയില്‍ അവസാനമായി സത്യപ്രതിജ്ഞ ചെയ്യുക. പുതിയ അംഗങ്ങളില്‍ ശ്രദ്ധേയനായ അബിന്‍ വര്‍ക്കി 105-ാമതായാണ് പ്രതിജ്ഞ ചൊല്ലിയത്. മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ.എം. അഷറഫ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഭരണ-പ്രതിപക്ഷ നിരകളില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി വീറോടെ പൊരുതിയ യുഡിഎഫ് പ്രതിപക്ഷം ഭരണനിരയിലേക്ക് മാറുമ്പോള്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ഭരണത്തിലിരുന്ന എല്‍ഡിഎഫ് പ്രതിപക്ഷ നിരയിലേക്ക് നീങ്ങുന്നു. മുന്നണികളുടെ സ്ഥാനങ്ങള്‍ മാറിയെങ്കിലും ഇരുചേരികളെയും നയിക്കുന്ന ക്യാപ്റ്റന്മാര്‍ക്ക് മാറ്റമില്ല. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ 133-ാമതായും, പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ 116-ാമതായും (അക്ഷരമാലാക്രമത്തില്‍ വി.ഡി. സതീശന് മുന്നിലായി) സത്യപ്രതിജ്ഞ ചെയ്യും. വി.ഡി. സതീശനും പിണറായി വിജയനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം പുതിയൊരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ സഭയില്‍ തുടരുമെന്നത് ഉറപ്പാണ്.

നിയമസഭയുടെ തുടര്‍നടപടികളിലേക്ക് കടക്കുമ്പോള്‍, പുതിയ സ്പീക്കര്‍ക്കായുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. തുടര്‍ന്ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 29-ാം തീയതിയായിരിക്കും നടക്കുക.


Related articles

See all
Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Popular News

'എൽഡിഎഫ് നയമല്ല യുഡിഎഫിന്', പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്...

Save your stories

Sign in