'ദ പാരഡൈസ്' ടീസർ പുറത്ത്; മാസ് അവതാരത്തിൽ നാനി, ആഗോള റിലീസ് 2026 സെപ്റ്റംബർ 24ന്
തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്'ന്റെ മാസ് ടീസർ പുറത്തിറങ്ങി. ഒരു മിനിറ്റ് 42 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും ശക്തമായ പഞ്ച് ഡയലോഗുകളും കൊണ്ട് ശ്രദ്ധ നേടുകയാണ്. ചിത്രം 2026 സെപ്റ്റംബർ 24ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ദസറ'യ്ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 'ദസറ'യുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ് (SLV Cinemas) ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
ടീസറിലെ ഹൈലൈറ്റ് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. അതിനൊപ്പം ശക്തമായ പഞ്ച് ഡയലോഗുകളും വയലൻസിന് പ്രാധാന്യം നൽകുന്ന ദൃശ്യാവിഷ്‌കാരവും ചിത്രത്തിന്റെ മാസ് സ്വഭാവം വ്യക്തമാക്കുന്നു. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ആവേശകരമായ പശ്ചാത്തല സംഗീതം ടീസറിന്റെ പ്രഭാവം ഇരട്ടിയാക്കുന്നുണ്ട്.
ചിത്രത്തിൽ 'ജദാൽ' എന്ന കഥാപാത്രമായാണ് നാനി എത്തുന്നത്. കരിയറിലെ ഏറ്റവും വലിയ മാസ് കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. നേരത്തെ പുറത്തിറങ്ങിയ നാനിയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിലെ വില്ലൻ 'വിക്രം മാലിക്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രാഘവ് ജൂയാലാണ്. അദ്ദേഹത്തിന്റെ ഗ്ലിംപ്സ് വീഡിയോയും മികച്ച പ്രതികരണം നേടിയിരുന്നു.
ചിത്രത്തിലെ ആദ്യ ഗാനമായ 'ആയാ ഷേർ' നേരത്തെ തന്നെ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിലെ നാനിയുടെ ഹുക്ക് സ്റ്റെപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. 'ജേഴ്സി', 'ഗാങ് ലീഡർ' എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദ പാരഡൈസ്'നുണ്ട്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായാണ് 'ദ പാരഡൈസ്' എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും സ്പാർക്ക് ഓഫ് പാരഡൈസ്' എന്ന ഗ്ലിംപ്സ് വീഡിയോയും ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ നാനിക്കും രാഘവ് ജൂയാലിനുമൊപ്പം സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം ചിത്രം എട്ട് ഭാഷകളിലായാണ് ആഗോള റിലീസിനെത്തുക. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
സാങ്കേതിക പ്രവർത്തകർ: രചനയും സംവിധാനവും – ശ്രീകാന്ത് ഒഡേല, നിർമ്മാണം – സുധാകർ ചെറുകുറി, ബാനർ – SLV Cinemas, ഛായാഗ്രഹണം – സി.എച്ച്. സായ്, സംഗീതം – അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പി.ആർ.ഒ – ശബരി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.