Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെസിഎല്‍: ചാംപ്യന്‍മാര്‍ക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കെസിഎല്‍: ചാംപ്യന്‍മാര്‍ക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റണ്‍സിന് പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന ശക്തമായ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, കൊല്ലം സെയിലേഴ്സിന്റെ മറുപടി ബാറ്റിങ് 20 ഓവറില്‍ 6 വിക്കറ്റിന് 158 റണ്‍സില്‍ അവസാനിച്ചു. കൊച്ചിക്കായി അര്‍ദ്ധ സെഞ്ച്വറി നേടിയ സച്ചിന്‍ സുരേഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ കൊല്ലം സെയിലേഴ്സ് കൊച്ചിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വിനൂപ് മനോഹരനും (37) വിപുല്‍ ശക്തിയും (12) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കൊച്ചിക്ക് നല്ല തുടക്കം നല്‍കി. എന്നാല്‍ തുടര്‍ന്നെത്തിയ ജോബിന്‍ ജോബി (7), മനുകൃഷ്ണന്‍ (13), സാലി സാംസണ്‍ (8) എന്നിവര്‍ വേഗത്തില്‍ പുറത്തായത് കൊച്ചിയെ സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ന്ന് ഒന്നിച്ച സച്ചിന്‍ സുരേഷ് - കാര്‍ത്തിക് ബി. നായര്‍ സഖ്യമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അവസാന അഞ്ച് ഓവറില്‍ മാത്രം ഇരുവരും ചേര്‍ന്ന് 78 റണ്‍സ് അടിച്ചുകൂട്ടി. സച്ചിന്‍ സുരേഷ് 32 പന്തില്‍ നിന്ന് 3 ഫോറും 5 സിക്‌സറുമടക്കം 58 റണ്‍സോടെയും, കാര്‍ത്തിക് ബി. നായര്‍ 17 പന്തില്‍ ഒരു ഫോറും 4 സിക്‌സറുമടക്കം 38 റണ്‍സോടെയും പുറത്താകാതെ നിന്നു. 28 പന്തുകളിലാണ് സച്ചിന്‍ ഫിഫ്റ്റി തികച്ചത്. കൊല്ലത്തിനായി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.

190 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് അഭിഷേക് നായരും ആനന്ദ് കൃഷ്ണനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 15 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനെ പുറത്താക്കി കെ.എം. ആസിഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദും (32) അഭിഷേക് നായരും (55) ചേര്‍ന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കൊല്ലത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും, അടുത്തടുത്ത ഇടവേളകളില്‍ ഇരുവരും പുറത്തായത് തിരിച്ചടിയായി. പിന്നീടെത്തിയ അജിനാസ് (7), സച്ചിന്‍ പി. എസ്. (7), അമല്‍ എ. ജി. (3) എന്നിവര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളില്‍ ഷറഫുദ്ദീന്‍ (28*) വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും കൊല്ലത്തിന്റെ സ്‌കോര്‍ 158-ല്‍ ഒതുങ്ങി. കൊച്ചിക്ക് വേണ്ടി കെ.എം. ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related articles

See all
Popular News

2025-26 ജി.വി. രാജ അവാർഡുകൾ പ്രഖ്യാപിച്ചു; എൽദോസ് പോളിനും ട്രീസ ജോളിക്കും മികച്ച കായികതാര...

Popular News

വിമാന യാത്രയ്ക്കിടെ എം.എസ്. ധോണിയെ കണ്ട് ഇൻഡിഗോ എയർ ഹോസ്റ്റസ്; 'ക്യാപ്റ്റൻ കൂളിന്റെ' ഉപദേശ...

Popular News

സിക്സറടിച്ചാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ്! വിൻഡീസിനെതിരെ അപൂർവ്വ റെക്കോർഡുമായി നമൻ ധീർ

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Save your stories

Sign in