Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇന്ത്യാ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധവും ജനങ്ങളുടെ വികാരവുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണങ്ങളില്‍ നിഴലിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഇനി ഒരിടത്തും 'വോട്ട് ചോരി' ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ അവരുടെ പരിഭ്രാന്തിയാണ് വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ നരേന്ദ്ര മോദി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. വോട്ട് ചോരി വിഷയത്തില്‍ നിയമപോരാട്ടവും തെരുവിലെ പ്രക്ഷോഭവും ഒരുപോലെ ശക്തമാക്കും. വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടുമെന്ന മോദിയുടെ അവകാശവാദവും, താന്‍ ജൈവികമായി ജനിച്ചയാളല്ലെന്ന മുന്‍ പരാമര്‍ശവും ഓര്‍മ്മിപ്പിച്ച വേണുഗോപാല്‍, ഇത്തരം പ്രസ്താവനകളുടെ സത്യവസ്ഥ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്ന് പറഞ്ഞു. ഇന്ത്യാ സഖ്യം നടത്തുന്ന പ്രക്ഷോഭങ്ങളാണ് പ്രധാനമന്ത്രിയെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

ഡൽഹി പ്രതിഷേധം: പോലീസ് നോട്ടീസിനെതിരെ നേഹ ബോറ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയു...

Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃ...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Save your stories

Sign in