Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയ അതേ മുറിയിൽ, രൂക്ഷവിമര്‍ശനവുമായി കെ.സി വേണുഗോപാൽ

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയ അതേ മുറിയിൽ, രൂക്ഷവിമര്‍ശനവുമായി കെ.സി വേണുഗോപാൽ

ഡൽഹി: വിവാദ അമേരിക്കൻ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ.

ഹീനമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയ അതേ മുറിയിൽ വച്ചാണ് കേന്ദ്രമന്ത്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വേണുഗോപാൽ ആരോപിച്ചു. ഇത്രയും ഗൗരവമേറിയ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരും മോദിയും ഉടൻ നിലപാട് വ്യക്തമാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

എപ്സ്റ്റീനും ഹർദീപ് പുരിയും തമ്മിലുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന കേന്ദ്ര സർക്കാർ തന്നെ ആരോപണം നേരിടുന്ന സ്വന്തം മന്ത്രിയെ സംരക്ഷിക്കുകയാണെന്ന് വേണുഗോപാൽ 'എക്‌സി'ൽ കുറിച്ചു. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിനെ ഈ വിഷയം ബാധിക്കുമോയെന്നും മോദി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഹർദീപ് പുരി എപ്സ്റ്റീനെ കണ്ടത് ആരുടെ സന്ദേശവുമായാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണോ ഈ കൂടിക്കാഴ്ചയെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എപ്സ്റ്റീനുമായി നടത്തിയ കൂടികാഴ്ചകള്‍ സ്വകാര്യ കൂടിക്കാഴ്ചകൾ ആയിരുന്നില്ലെന്ന ന്യായീകരണമാണ് കേന്ദ്രമന്ത്രി നടത്തുന്നത്. കേന്ദ്രമന്ത്രിയുടെ തുടരെത്തുടരെയുള്ള കള്ളത്തരങ്ങള്‍ പൊളിയുമ്പോള്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഒരു ഔദ്യോഗിക പ്രതികരണം നിര്‍ണ്ണായകമാണ്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in