Logo
CHANGE MODE
Wed, Jun 03, 2026 • 10:32 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കണ്ണൂരില്‍ ഇരട്ട സ്‌ഫോടനം; തലശ്ശേരിയില്‍ പോലീസിന് നേരെ ബോംബേറ്, പൊയിലൂരില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ടിപ്പര്‍ ഡ്രൈവര്‍ക്ക് പരിക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 20, 2026
1 min read Updated: June 03, 2026
Share:

കണ്ണൂരില്‍ ഇരട്ട സ്‌ഫോടനം; തലശ്ശേരിയില്‍ പോലീസിന് നേരെ ബോംബേറ്, പൊയിലൂരില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ടിപ്പര്‍ ഡ്രൈവര്‍ക്ക് പരിക്ക്
തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി ബോംബ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലശ്ശേരി മണോളിക്കാവില്‍ പോലീസിന് നേരെ ബോംബേറുണ്ടായപ്പോള്‍, സെന്‍ട്രല്‍ പൊയിലൂരില്‍ പറമ്പ് ഒരുക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ടിപ്പര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30-ഓടെയാണ് മണോളിക്കാവിന്റെ പ്രവേശന കവാടത്തിന് സമീപത്തെ റോഡില്‍ ബോംബ് പൊട്ടിയത്. ഉത്സവത്തിനിടെ സി.പി.എം - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലായിരുന്നു പ്രദേശം. പോലീസുകാരെ ലക്ഷ്യം വെച്ച് ബൈപ്പാസ് റോഡിന് മുകളില്‍ നിന്നും സ്റ്റീല്‍ ബോംബ് എറിയുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മറ്റൊരു സംഭവത്തില്‍, സെന്‍ട്രല്‍ പൊയിലൂരില്‍ വീട് നിര്‍മ്മാണത്തിനായി മണ്ണുമാന്തി ഉപയോഗിച്ച് തറ നിരപ്പാക്കുന്നതിനിടെയാണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ മേപ്പോട് സ്വദേശി ഷമിത്ത് ലാലിന് (24) പരിക്കേറ്റു. ഇടുപ്പിന് പരിക്കേറ്റ ഷമിത്ത് ലാലിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊളവല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10