Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

വിവാദമായ കെ-റെയില്‍ വിഷയത്തില്‍ പ്രവാസികള്‍ക്ക് ട്രോള്‍ ചെയ്യാം , സമ്മാനം നേടാം ; ഒന്നാം സമ്മാനം അയ്യായിരം രൂപ !

വിവാദമായ കെ-റെയില്‍ വിഷയത്തില്‍ പ്രവാസികള്‍ക്ക് ട്രോള്‍ ചെയ്യാം , സമ്മാനം നേടാം ; ഒന്നാം സമ്മാനം അയ്യായിരം രൂപ !
ദുബായ് : രണ്ടാം പിണറായി സര്‍ക്കാരിന്റെ വിവാദ പദ്ധതിയായ കെ-റെയില്‍ വിഷയത്തില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് ട്രോള്‍ ചെയ്ത് സമ്മാനം നേടാന്‍ അവസരം ! അയ്യായ്യിരം ഇന്ത്യന്‍ രൂപയാണ് ( 250 ദിര്‍ഹം ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 150 ദിര്‍ഹം അഥവാ മൂവായിരം രൂപ നല്‍കും. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങവേ, ഒരാഴ്ചയിലധികം യുഎഇയില്‍ കുടുംബവുമായി താമസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ദുബായ് വേള്‍ഡ് എക്‌സ്‌പോയിലെ കേരള വീക്കിലും, ദുബായ് അല്‍ നാസര്‍ ലീഷര്‍ലാന്റിലെ പ്രവാസി സമൂഹത്തിന്റെ സ്വീകരണ പരിപാടിയിലും വിവാദമായ കെ -റെയിലിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. ഇതോടെ യുഎഇയിലെ പ്രവാസി സംഘടനകളിലും കെ-റെയില്‍ വിവാദം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികള്‍ക്ക് ട്രോളാന്‍ വരെ അവസരം നല്‍കി ഈ പുതുമയാര്‍ന്ന മത്സരം പ്രഖ്യാപിച്ചത്. യുഎഇയിലെ പ്രവാസി ഇന്ത്യ എന്ന കൂട്ടായ്മയാണ് ഈ വ്യത്യസ്തമായ ആശയത്തിലൂടെ മത്സരം നടത്തി, ക്യാഷ് പ്രൈസ് സമ്മാനം നല്‍കുന്നത്. 'കെ-റെയിലും കേരളവും' എന്ന വിഷയത്തിലുള്ള ഈ മത്സരത്തില്‍ ട്രോള്‍ ചെയ്യുന്നതിന് പുറമേ, കവിത, കാര്‍ട്ടൂണ്‍ വിഭാഗങ്ങളിലും മത്സരം ഉണ്ട്. യുഎഇയിലെ പ്രവാസികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരമു ള്ളത്. സൃഷ്ടികള്‍ 00971 50 2418118 എന്ന യുഎഇ വാട്ട്‌സപ് നമ്പറിലേക്ക് ഫെബ്രുവരി 20ന് മുമ്പായി അയക്കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in