Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെ.എം.എസ്.സി.എല്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിര്‍ത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് : മന്ത്രി കെ. മുരളീധരൻ

കെ.എം.എസ്.സി.എല്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിര്‍ത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് : മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (കെ.എം.എസ്.സി.എല്‍) ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. ഇനിമുതല്‍ കെ.എം.എസ്.സി.എല്‍ വഴി വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പൂര്‍ണ്ണ ചുമതല ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനായിരിക്കും.

കഴിഞ്ഞ കാലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക നടപടി. കെ.എം.എസ്.സി.എല്‍ വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം അവര്‍ തന്നെ പരിശോധിക്കുന്നത് അഴിമതിക്ക് ഇടയാക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. ഈ പോരായ്മകള്‍ പരിഹരിച്ച് പരിശോധന പൂര്‍ണ്ണമായും സുതാര്യമാക്കാനാണ് പുതിയ തീരുമാനം.

ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കെ.എം.എസ്.സി.എല്‍ വഴി സംഭരിക്കുന്ന മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതിന് മുന്‍പ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കര്‍ശന പരിശോധന നടത്തുമായിരിക്കും. വിഷയം ചൂണ്ടിക്കാട്ടി മന്ത്രി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കി.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in