Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയിലെ വ്യവസായി ജോയി അറക്കല്‍ ദുബായില്‍ അന്തരിച്ചു

യുഎഇയിലെ വ്യവസായി ജോയി അറക്കല്‍ ദുബായില്‍ അന്തരിച്ചു
ദുബായ് : യുഎഇയിലെ പ്രമുഖ വ്യവസായിയും വയനാട് സ്വദേശിയുമായ മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കല്‍ (54) ദുബായില്‍ അന്തരിച്ചു. യുഎഇയിലെ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറാണ്. വര്‍ഷങ്ങളായി യുഎഇയിലുള്ള ഇദ്ദേഹം ഇവിടെയും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ അറക്കല്‍ പാലസിന്‍റെ ഉടമയെന്ന നിലയിലും ശ്രദ്ധേയനാണ്. ഓയില്‍, പെട്രോ കെമിക്കല്‍ ട്രേഡിങ്, ടെലികോം, കണ്‍സ്ട്രക്ഷന്‍, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു. പിതാവ്: ഉലഹന്നാന്‍. ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടരുന്നു. അടുത്തിടെ യുഎഇയുടെ ഗോള്‍ഡ് കാര്‍ഡ് വീസ ലഭിച്ചിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in