Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജിജോ ജോണിനെതിരായ സൈബർ ആക്രമണം: ‘വ്യക്തിഹത്യ ഒരു കാരണവശാലും അനുവദിക്കില്ല’; രമേശ് ചെന്നിത്തല

ജിജോ ജോണിനെതിരായ സൈബർ ആക്രമണം: ‘വ്യക്തിഹത്യ ഒരു കാരണവശാലും അനുവദിക്കില്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു മാധ്യമപ്രവർത്തകൻ മരിച്ചതിന് ശേഷം അദ്ദേഹം നൽകിയ വാർത്തകളുടെ പേരിൽ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണെന്ന് ചെന്നിത്തല പറഞ്ഞു.

ഒരു പരിഷ്കൃത സമൂഹത്തിലും ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ജിജോ ജോണിനും കുടുംബത്തിനുമെതിരെ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സൈബർ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഐജി, സൈബർ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.“ഇത്തരത്തിലുള്ള വ്യക്തിഹത്യകൾ ഒരു കാരണവശാലും അനുവദിക്കില്ല” എന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി.

അന്തരിച്ച മലയാള മനോരമ ലേഖകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം അതീവ നിന്ദ്യവും ക്രൂരവുമാണെന്ന് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകന്റെ മരണശേഷം അദ്ദേഹം ചെയ്ത വാർത്തകളുടെ പേരിൽ അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related articles

See all
Popular News

വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Popular News

തുലാവർഷം എത്തുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ അതിശക്തമായ മഴ മുന്നറിയിപ്പ്

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Save your stories

Sign in