സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്ന സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം ഇനി പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു. കുട്ടികളുടെ സമ്പാദ്യ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിനാണ് പുതിയ മാറ്റം എന്നാണ് സർക്കാർ വിലയിരുത്തൽ.
കൈറ്റ് വികസിപ്പിച്ച പ്രത്യേക വെബ് പോർട്ടലിലൂടെ പദ്ധതിയുടെ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനൊപ്പം രേഖകളുടെ സൂക്ഷിപ്പും ഓൺലൈൻ വഴി കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കും.
പദ്ധതിയുടെ ചുമതലയുള്ള ക്ലാസ് അധ്യാപകർ മുതൽ നാഷണൽ സേവിങ്‌സ് ഡയറക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്ക് studentssaving.kite.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
കുട്ടികളുടെ സമ്പാദ്യം ഇനി സ്മാർട്ട്! സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പൂർണമായും ഡിജിറ്റലിലേക്ക്