Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒരു മുഖം, വ്യത്യസ്ത ഭാവങ്ങള്‍; ജയസൂര്യയുടെ 'മായന്‍' പുതിയ ലുക്കും ടീസര്‍ അനൗണ്‍സ്മെന്റും പുറത്ത്

ഒരു മുഖം, വ്യത്യസ്ത ഭാവങ്ങള്‍; ജയസൂര്യയുടെ 'മായന്‍' പുതിയ ലുക്കും ടീസര്‍ അനൗണ്‍സ്മെന്റും പുറത്ത്

വ്യത്യസ്തമായ ഭാവങ്ങളും കൗതുകകരമായ ലുക്കുകളുമായി ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'മായന്‍'ന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ മാസ് ലുക്കിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടുകൂടിയാണ് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്.

ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മാജിക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 3-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇതിന്റെ ഭാഗമായാണ് ഓരോ പുതിയ അപ്‌ഡേറ്റുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമയുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സത്യവും മിഥ്യയുമൊക്കെ കൈകോര്‍ക്കുന്ന ഈ ചിത്രം, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ഫാന്റസി ത്രില്ലര്‍ ജോണറിലൂടെ അവതരിപ്പിക്കുന്നത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നൈലാ ഉഷ, വിജയ് ബാബു, അര്‍ഷാ ബൈജു, നിരഞ്ജനാ അനൂപ്, ജിബിന്‍ ഗോപിനാഥ്, മുബിന്‍ എം. റാഫി, വൈഷ്ണവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീതവും ഫൈസല്‍ അലി ഛായാഗ്രഹണവും പ്രവീണ്‍ കുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുനില്‍ ദാസ് കലാസംവിധാനവും അമല്‍ ചന്ദന്‍ മേക്കപ്പും സമീരാ സനീഷ് കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പി.ആര്‍.ഒ വാഴൂര്‍ ജോസ് ആണ്.

Related articles

See all
Popular News

സയന്‍സ് ഫിക്ഷന്‍ കോമഡിയുമായി സന്താനം; 'അതിസയ പിറവി' ഫസ്റ്റ് ലുക്ക് പുറത്ത്

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Popular News

പ്രഭാസിന്റെ 'ഫൗസി' സ്‌പെഷ്യല്‍ ഗ്ലിംപ്‌സ് പുറത്ത്; രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലത്തില്‍ പാന...

Save your stories

Sign in