Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബോക്സ് ഓഫീസിൽ തരംഗമായി ‘ജയിലർ 2’; ആഗോളതലത്തിൽ 750 കോടി കളക്ഷൻ, കേരളത്തിൽ റെക്കോർഡ് റിലീസ്

ബോക്സ് ഓഫീസിൽ തരംഗമായി ‘ജയിലർ 2’; ആഗോളതലത്തിൽ 750 കോടി കളക്ഷൻ, കേരളത്തിൽ റെക്കോർഡ് റിലീസ്

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തി വൻ വിജയമായി മുന്നേറുന്നു. കേരളത്തിൽ 800 സ്ക്രീനുകളിൽ റെക്കോർഡ് റിലീസായെത്തിയ ചിത്രം ആദ്യദിനം തന്നെ 4000 ഷോകളാണ് പ്രദർശിപ്പിച്ചത്. ആഗോള ബോക്സ് ഓഫീസിൽ 750 കോടി രൂപ ഇതിനകം ചിത്രം നേടിക്കഴിഞ്ഞതായി സാക്നിൽക്ക് (Sacnilk) റിപ്പോർട്ട് ചെയ്യുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്.

മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ വീണ്ടും ചിത്രത്തിൽ എത്തുന്നു എന്നത് കേരളത്തിലെ വൻ സ്വീകരണത്തിന് പ്രധാന കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തിയത് മലയാളി പ്രേക്ഷകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യത്തിനൊപ്പം മറ്റ് അതിഥി താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ബ്ലോക്ക്ബസ്റ്റർ വിജയമായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും കളത്തിലിറങ്ങുമ്പോൾ കന്നഡ താരം ശിവ രാജ്കുമാറും ചിത്രത്തിൽ തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും എഡിറ്റിംഗ് ആർ. നിർമ്മലുമാണ് നിർവഹിച്ചിരിക്കുന്നത്.

രചന, സംവിധാനം: നെൽസൺ

നിർമ്മാണം: കലാനിധി മാരൻ (സൺ പിക്ചേഴ്സ്)

കേരളത്തിലെ വിതരണം: ശ്രീ ഗോകുലം മൂവീസ്

പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ

ആക്ഷൻ: ചേതൻ ഡി'സൂസ

കോസ്റ്റ്യൂം: പല്ലവി സിംഗ്, മുതുൽ ഹഫീസ്

സൗണ്ട് ഡിസൈൻ & മിക്സ്: സുരേൻ ജി., എസ്. അളഗിയകൂത്തൻ

മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്




Related articles

See all
Popular News

വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - ക...

Popular News

'ഹരിവരാസനം' മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക്; സസ്‌പെൻസും വിശ്വാസവും നിറച്ച് സൈജു കുറ...

Popular News

ചിരിയുടെ പൂരത്തിന് വീണ്ടും കൊടിയേറുന്നു; 'കല്യാണരാമൻ' 4K അറ്റ്‌മോസിൽ റീ-റിലീസിന് ഒരുങ്ങുന്...

Popular News

ദിലീപിന് ജന്മദിനാശംസകളുമായി 'ഹെനോക്'; ഫോറൻസിക് സർജനായി ഞെട്ടിക്കാൻ ജനപ്രിയ നായകൻ

Save your stories

Sign in