പിടി യുടെ വേര്‍പാടില്‍ നഷ്ടമായത് ഉറച്ച നിലപാടുകളുള്ള നേതാവിനെയെന്ന് ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍കുട്ടി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
December 23, 2021
1 min read
•
Updated: June 03, 2026
ദുബായ് : രാഷ്ട്രീയത്തില്‍ ഉറച്ച നിലപാടുകളും മികച്ച പോരാട്ട വീര്യവുമുള്ള നേതാവായിരുന്നു പി.ടി തോമസ് എന്ന് ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ അനിയന്‍കുട്ടി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും പി.ടി യുടെ വേര്‍പാട് തീരാനഷ്ടമാണെന്നും അദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തന രംഗത്തു സത്യസന്ധതയും ആത്മാര്‍ഥതയും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.ടി.തോമസ് എന്നും അനിയന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു. അദേഹത്തെ പരിചയപ്പെട്ട എല്ലാവര്‍ക്കും വ്യക്തിപരമായ നഷ്ടം കൂടിയാണ് ഈ വേര്‍പാട്. ആദര്‍ശത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളായിരുന്നു. എക്കാലത്തും പി ടിയുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നുവെന്നും ദുബായ് കേന്ദ്രമായ ക്‌ളാരിയോണ്‍ ലോജിസ്റ്റിക്‌സ് കമ്പനി ചെയര്‍മാന്‍ കൂടിയായ കൊല്ലം അഞ്ചല്‍ സ്വദേശി അനിയന്‍കുട്ടി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10