ISRAEL-IRAN| ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: ഇറാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുഎഇ; ഇസ്രായേലിന് മുന്നറിയിപ്പുമായി ഖത്തറും രംഗത്ത്
Jaihind TV News Report
Jaihind TV Web Desk
June 18, 2025
1 min read
•
Updated: June 04, 2026
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍, ഇറാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. അതേസമയം, വീസ കാലാവധി കഴിഞ്ഞും യുഎഇയില്‍ താമസിക്കുന്ന ഇറാന്‍ പൗരന്മാര്‍ക്ക്, പിഴകളില്‍ നിന്ന് ഇളവ് നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ഇതിനിടെ, ഇസ്രായേലിന് മുന്നറിയിപ്പുമായി ഖത്തറും രംഗത്ത് വന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക്, വലിയ വില നല്‍കേണ്ടി വരുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെയാണ് ഈ മുന്നറിയിപ്പ്. ഇറാനിലെ ജനവാസ കേന്ദ്രങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും ആഗോള ഊര്‍ജ്ജ വിപണിയെയും പ്രാദേശിക സുരക്ഷയെയും ഇത് ബാധിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം അഞ്ചാം ദിവസവും രൂക്ഷമായി തുടരുകയാണ്. തെല്‍അവീവില്‍ നാശം വിതച്ച് ഇറാന്റെ മിസൈലാക്രമണം നടന്നു. അതേസമയം, തെഹ്റാനെതിരെ ആക്രമണം തുടരുന്നതായി ഇസ്രായേല്‍ സേനയും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന യുഎസ് ദേശീയ സുരക്ഷ സമിതി യോഗത്തില്‍ ഇറാനെതിരെ രംഗത്തിറങ്ങാന്‍ അമേരിക്കയും തീരുമാനിച്ചതായാണ് വിവരം. ഇതോടെ മേഖല ഭയാശങ്കയിലാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10