Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പും ആഗോള വിപണിയും; എണ്ണവിലയിൽ പ്രതിഫലനങ്ങൾ

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പും ആഗോള വിപണിയും; എണ്ണവിലയിൽ പ്രതിഫലനങ്ങൾ

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവിലയിൽ ഇടിവ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറിലേക്ക് ആണ് താഴ്ന്നിരിക്കുന്നത്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളാണ് എണ്ണവിലയിലെ ഈ മാറ്റങ്ങളിൽ പ്രതിഫലിക്കുന്നത്.

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഏറെ നിർണായകമാണ്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടാല്‍ യു.എസ് കോണ്‍ഗ്രസില്‍ ട്രംപിന് മേല്‍ക്കൈ നഷ്ടപ്പെടാൻ ഇത് ഇടയാക്കും. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ഫലമാണ് നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത്. ഈ ഫലം ഇറാനുമായുള്ള അമേരിക്കയുടെ സമാധാന ചര്‍ച്ചകളെ ഏത് തരത്തില്‍ ബാധിക്കുമെന്ന ആകാംക്ഷയും വിപണിയിലുണ്ട്.

ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിൽ എന്തെങ്കിലും പുരോഗതി ഉണ്ടാകുമോ എന്നാണ് വിപണികള്‍ ഉറ്റുനോക്കുന്നത്. അതിനിടെ, തെരഞ്ഞെടുപ്പിന് ശേഷം ആക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഖത്തര്‍ മധ്യസ്ഥശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്തുന്നതില്‍ നിന്ന് ഇരുപക്ഷവും ഇപ്പോഴും വളരെ അകലെയാണെന്നാണ് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കയ്ക്ക് നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.


Related articles

See all
Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് 100% വരെ യുഎസ് തീരുവ? ട്രംപിന് അധികാരം നൽകുന്ന ബിൽ നിർണാ...

Popular News

ഇറാൻ-യുഎസ് യുദ്ധം എപ്പോൾ അവസാനിക്കും? എണ്ണവില കുതിക്കുന്നു, ഓഹരി വിപണിയിൽ ആശങ്ക

Popular News

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ;'ഞാന്‍ മത്സരിച്ചിരുന്നെങ്കില്‍ കളി മാറിയേനെ' പോസ്റ്റുമാ...

Save your stories

Sign in