Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുട്ടിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സര്‍ക്കാര്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി

കുട്ടിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സര്‍ക്കാര്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന്  ഹൈക്കോടതി
കൊച്ചി : ആ​റ്റി​ങ്ങ​ലി​ല്‍ പി​താ​വി​നെ​യും മ​ക​ളെ​യും പൊ​തു​മ​ധ്യ​ത്തി​ല്‍ മോ​ഷ്ടാ​ക്ക​ളാ​ക്കി ചി​ത്രീ​ക​രി​ച്ച പി​ങ്ക് പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി. പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ജി​ത​യ്ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് ഹൈ​ക്കോ​ട​തി സർക്കാറിനോടാരാഞ്ഞു. വ​ഴി​യി​ല്‍ ക​ണ്ട കു​ട്ടി​യോ​ട് എ​ന്തി​നാ​ണ് പൊലീ​സ് മൊ​ബൈ​ല്‍ ഫോ​ൺ ചോ​ദി​ച്ച​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ ഇ​പ്പോ​ഴും പി​ങ്ക് പൊലീ​സി​ല്‍ തു​ട​രു​ന്നു​ണ്ടോ എ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കേ​സ് ഈ ​മാ​സം 29ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ചെറിയ കുട്ടിയോട് പൊലിസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലീസ് നന്നാവണമെന്ന് എത്ര കാലമായി പ്രസംഗിക്കുന്നു, എന്നിട്ടും ഒന്നും നടക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഉചിത നടപടിയുണ്ടായില്ലെങ്കിൽ പുതുതലമുറയ്ക്ക് പൊലീസിനോട് ഭയമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പി​ങ്ക് പൊ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യങ്ങള്‍. തി​രു​വ​ന​ന്ത​പു​രം ആറ്റിങ്ങൽ സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​നെ​യും മ​ക​ളെ​യു​മാ​ണ് സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ജി​ത പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തി​യ​ത്. പൊലീസ് പീഡനത്തിനെതിരെ പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നല്‍കി.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Save your stories

Sign in