Logo
Wed, Aug 19, 2026 • 06:57 PM
LIVE TV
Watch

No business videos available

No Middle East videos available

കരിപ്പൂരിലും കൊച്ചിയിലും അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് ദുരിതം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2026
1 min read
SHARE:
SAVE: Login to save

കരിപ്പൂരിലും കൊച്ചിയിലും അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് ദുരിതം

കോഴിക്കോട്: സാങ്കേതിക തകരാറുകളും മറ്റ് തടസ്സങ്ങളും കാരണം സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. സർവീസ് റദ്ദാക്കിയതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു.

വൈകിട്ട് 6.40ന് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സർവീസ് നടത്താതെ റദ്ദാക്കിയത്. കഴിഞ്ഞ ദിവസവും ഇതേ സമയത്ത് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയിരുന്നു. തുടർച്ചയായി സർവീസ് റദ്ദാക്കിയതോടെ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമായി.

അതേസമയം, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 4.15ന് ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവേയ്സ് വിമാനവും റദ്ദാക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് അധികൃതർ അറിയിച്ചത്.

വിമാനം റദ്ദാക്കിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി താമസിപ്പിച്ചു. സർവീസുകൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ നിരവധി പേരാണ് വിമാനത്താവളങ്ങളിൽ ദുരിതത്തിലായത്.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10